ദോഹ: ഖത്തറിലെ സെക്രീത്ത് സ്ട്രീറ്റില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. ജെറി ബു അവ്‌സെജ സ്ട്രീറ്റ് മുതല്‍ ഇസ്ഗാവ സ്ട്രീറ്റ് വരെയുള്ള ഒരു ദിശയിലേക്കുള്ള റോഡാണ് താല്‍ക്കാലികമായി അടയ്ക്കുന്നത്.
അസ്ഫാല്‍റ്റ് പാളി ജോലികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മെയ് 9, വെള്ളിയാഴ്ച അര്‍ധരാത്രി 12 മുതല്‍ രാവിലെ പത്ത് വരെ പത്ത് മണിക്കൂര്‍ നേരത്തേക്കാണ് റോഡ് അടച്ചിടുന്നത്.
അടച്ചിടല്‍ സമയത്ത് വാഹനമോടിക്കുന്നവര്‍ക്ക് ജെറി ബു ഔസെജ സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിഞ്ഞ് ഇസ്ഗാവ സ്ട്രീറ്റ്, ഗരാഫത്ത് അല്‍ റയ്യാന്‍ സ്ട്രീറ്റ്, ജാസിം ബിന്‍ താനി ബിന്‍ജാസിം അല്‍താനി സ്ട്രീറ്റ് എന്നിവയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
