കായിക താരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം; കരട് നിയമത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം

1q 11

ദോഹ: കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെയുള്ള കരട് നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇന്ന്, സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ തമീം ബിന്‍ ഹമദ് ഹാളില്‍ ചേര്‍ന്ന ശൂറ കൗണ്‍സില്‍ പതിവ് പ്രതിവാര യോഗത്തിലാണ് തീരുമാനം. സെഷനില്‍, കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ പോരാടുന്നതിനുള്ള കരട് നിയമത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കുകയും സര്‍ക്കാരിന് റഫര്‍ ചെയ്യുകയും ചെയ്തു.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ പുനഃസംഘടിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ശൂറ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ പ്രസ്താവനയും കൗണ്‍സില്‍ അവലോകനം ചെയ്തു. പഠനത്തിനായി സോഷ്യല്‍ അഫയേഴ്‌സ്, ലേബര്‍, ഹൗസിംഗ് കമ്മിറ്റിക്ക് ഇത് റഫര്‍ ചെയ്യാനും അതിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും കൗണ്‍സില്‍ തീരുമാനിച്ചു. ഫലസ്തീനെ പിന്തുണയ്ക്കുന്നതില്‍ ഖത്തര്‍ വഹിച്ച പ്രധാന പങ്കിനെ പ്രശംസിച്ചുകൊണ്ട് സമ്മേളനം ഒരു അന്തിമ പ്രസ്താവന പുറത്തിറക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like