ദോഹ: ഖത്തറില്‍ പുതിയ കാറുകള്‍ വില്‍ക്കുന്നതിന് മുമ്പ് മാര്‍ക്കറ്റിംഗ് പരസ്യങ്ങളില്‍ കാറിന്റെ മൂല്യം, സ്‌പെയര്‍ പാര്‍ട്സുകളുടെ വില, മെയിന്റനന്‍സുകളുടെ ചെലവുകള്‍ എന്നിവ കാര്‍ ഡീലര്‍മാര്‍ സുതാര്യമായി വെളിപ്പെടുത്തണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). ഇത് സംബന്ധിച്ച് മന്ത്രാലയം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
വാഹന വില്‍പ്പനയില്‍ സുതാര്യത ഉറപ്പാക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളും കാര്‍ ഡീലര്‍മാരും തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ചട്ടക്കൂടിനുള്ളിലാണ് പുതിയ തീരുമാനം. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള 2008 ലെ നിയമ നമ്പര്‍ (8) ലെയും അതിന്റെ ഭേദഗതികളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
അടിസ്ഥാനമാക്കിയുള്ളതാണ്.
കാര്‍ ഡീലര്‍മാര്‍ വാഹനത്തിന്റെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും വില, മെയിന്റനന്‍സ് ചെലവ് എന്നിവ പരസ്യങ്ങളില്‍ തന്നെ വ്യക്തമാക്കണം. ഷോറൂമുകളില്‍ വാഹനങ്ങളുടെ വിലക്കൊപ്പം ട്രാന്‍സ്മിഷന്‍, എഞ്ചിന്‍ തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും രേഖപ്പെടുത്തിരിക്കണം എന്നാണ് വ്യവസ്ഥ. ഷോറൂമുകളില്‍ പുതിയ കാറുകളുടെ വിലകളും സ്‌പെസിഫിക്കേഷനുകളും വ്യക്തമായി പ്രദര്‍ശിപ്പിക്കുക. ഷോറൂമുകളിലോ മെയിന്റനന്‍സ് സെന്ററുകളിലോ ഉള്ള അവരുടെ ഡിസ്‌പ്ലേ ഏരിയകളില്‍ എഞ്ചിനുകള്‍, ട്രാന്‍സ്മിഷനുകള്‍ പോലുള്ള സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലകള്‍ പ്രഖ്യാപിക്കുക, മെയിന്റനന്‍സ് ഫീസ് പ്രഖ്യാപിക്കുക എന്നതാണ് പുതിയ സര്‍ക്കുലര്‍.
ഷോറൂമുകളിലും മെയിന്റനന്‍സ് സെന്ററുകളിലും 42 ഇഞ്ചില്‍ കുറയാത്ത വലിപ്പമുള്ള ഒരു വലിയ ഇന്ററാക്ടീവ് സ്‌ക്രീന്‍ ഉപഭോക്താകക്ള്‍ക്കായി സ്ഥാപിക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. സര്‍ക്കുലര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയോ
ഏതെങ്കിലും നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കോള്‍ സെന്റര്‍ വഴിയോ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
