വിശ്വസിക്കരുതേ…. ഖത്തറില്‍ ട്രാഫിക് ഫൈന്‍ എന്ന പേരില്‍ വ്യാജ മെസേജുകള്‍

1q 58

ദോഹ: ഖത്തറിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വ്യാപകമായി വ്യാജ ഫിഷിംഗ് മസേജുകള്‍ പ്രചരിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലാണ് ഇത്തരത്തില്‍ വ്യാജ എസ്എംഎസുകള്‍ പ്രചരിക്കുന്നത്. ട്രാഫിക് പിഴകള്‍ അടയ്ക്കാനുണ്ട് എന്ന തരത്തില്‍ സാധാരണയായി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന മെസേജുകളുടെ തരത്തിലാണ് വ്യാജ തട്ടിപ്പ് മെസേജുകള്‍ പ്രചരിക്കുന്നത്.

ട്രാഫിക് പിഴകള്‍ അടച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ടെക്സ്റ്റ് സന്ദേശങ്ങളാണ് രാജ്യത്തെ താമസക്കാര്‍ക്ക് ലഭിക്കുന്നത്. ‘നിങ്ങളുടെ വാഹനത്തിന് ട്രാഫിക് പിഴയുണ്ട് (നമ്പര്‍ 5965). അടയ്ച്ചിട്ടില്ല. ദയവായി ഹുക്കൂമി വെബ്‌സൈറ്റില്‍ കയറി സമയപരിധിക്കുള്ളില്‍ പിഴ അടയ്ക്കുക – എന്നാണ് വ്യാജ എസ്എംഎസില്‍ പറഞ്ഞിരിക്കുന്നത്.2s

ഖത്തറിലെ വിവര-സേവനങ്ങള്‍ക്കായുള്ള കേന്ദ്രീകൃത സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ ഹുക്കൂമിയുടെ (https://hukoomi.gov.qa/) ഔദ്യോഗിക വെബ്സൈറ്റിന്റെ URL ആയി വ്യാജ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജമാണ്. എന്നാല്‍ ഇത്തരത്തില്‍ വ്യാജ ട്രാഫിക് പിഴകള്‍ക്കുള്ള മെസേജ് വരുന്നവരില്‍ പലര്‍ക്കും വാഹനങ്ങള്‍ ഇല്ല എന്നതാണ് പ്രധാന കാര്യം.

വ്യാജ മെസേജുകള്‍ എപ്പോഴും ലഭിക്കുന്നത് ഔദ്യോഗിക സ്‌തോതസ്സുകളില്‍ നിന്നുള്ള മെസേജുകള്‍ക്ക് സമാനമായ രീതിയിലായിരിക്കും. പലപ്പോഴും വ്യാജ എസ്എംഎസുകളില്‍ കാണിച്ചിട്ടുള്ള ലിങ്കുകളുടെ അഡ്രസും സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ അതേതരത്തിലുള്ളതായിരിക്കും.

ഇത്തരത്തില്‍ ലഭിക്കുന്ന വഞ്ചനാപരമായ ലിങ്ക് നിയമാനുസൃതമാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇരകളെ മെട്രാഷ് ആപ്ലിക്കേഷന്റെ ബോധ്യപ്പെടുത്തുന്ന ഒരു പകര്‍പ്പിലേക്ക് നയിക്കുന്നു. തുടര്‍ന്ന് ലഭിക്കുന്നത് വ്യാജ വെബ്‌സൈറ്റാണ്.

മൊബൈല്‍ ഉപയോക്താക്കള്‍ അവരുടെ ഇന്‍സ്റ്റാള്‍ ചെയ്ത മെട്രാഷ് ആപ്പ് വഴി മാത്രമേ ട്രാഫിക് പിഴകള്‍ പരിശോധിക്കാവൂ, കൂടാതെ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് തടയാന്‍ സര്‍ക്കാര്‍ അധികാരികളുടെ ശരിയായ സോഷ്യല്‍ മീഡിയ ചാനലുകള്‍ മാത്രം സന്ദര്‍ശിച്ച് അതിലെ വിവരങ്ങള്‍ മാത്രം പരിശോധിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading