കോട്ടയം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

1q 57

ദോഹ: ഖത്തറില്‍ കോട്ടയം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. വൈക്കം വല്ലകം സ്വദേശി ജോയ് മാത്യു (48) ആണ് മരിച്ചത്. ഇന്ന്, ഏപ്രില്‍ 15, ചൊവ്വാഴ്ച പുലര്‍ച്ചെ ദൂഖാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ദീര്‍ഘകാലമായി ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു ജോയ്. ജോലി ആവശ്യത്തിനായി ഷഹാനിയയില്‍ പോയി മടങ്ങുംവഴിയായിരുന്നു അപകടം. ഖത്തറില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന ശ്രീദേവി ജോയ് (മനോരമ)യുടെ ഭര്‍ത്താവാണ്. നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലേക്ക് കൊണ്ടുപോകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading