റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. പതിനൊന്നാം തവണയും കേസ് മാറ്റിവെച്ചു. കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കേസിന്റെ ഫയലുകള്‍ ഇന്നും കോടതിയില്‍ എത്തിയില്ലെന്നാണ് വിവരം.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെയാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ മോചന ഉത്തരവ് വന്നാല്‍ മാത്രമേ ജയില്‍ മോചനം സാധ്യമാകൂ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
