ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ ബഹുനില റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിച്ചു. പിന്നാലെ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാല് പേര്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.
അറ്റകുറ്റപ്പണികള്‍ക്കായി സ്ഥാപിച്ച കയറുകളും സ്‌കാര്‍ഫോള്‍ഡിംഗും ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. 42 റെസിഡന്‍ഷ്യല്‍ നിലകളും ഒമ്പത് നില പാര്‍ക്കിംഗ് സ്ഥലവുമുള്ള 51 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. താമസക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചു. പുക ശ്വസിച്ചതും ചെറിയ പരിക്കുകളുമുള്ള ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അതിനിടെ അല്‍ ഐന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കടയിലും തീപിടുത്തം ഉണ്ടായി. അബുദാബി പോലീസിന്റെയും സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെയും സംഘങ്ങള്‍ വിജയകരമായി നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
