ഖത്തർ ബലൂൺ ഫെസ്റ്റിവൽ മാറ്റിവെച്ചു

InShot 20261031 151513199

ദോഹ: ഖത്തറിൽ ഡിസംബർ 10 മുതൽ 19 വരെ നടക്കാൻ നിശ്ചയിച്ചിരുന്ന ബലൂൺ ഫെസ്റ്റിവൽ (ഏഴാം പതിപ്പ്) മാറ്റിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരിപാടി മാറ്റിവെച്ചിരിക്കുകയാണെന്നും സംഘാടക സമിതി അറിയിച്ചു.

പങ്കെടുക്കുന്നവർക്കും സന്ദർശകർക്കും പ്രതീക്ഷിക്കുന്ന നിലവാരത്തിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന് വിവിധ വെല്ലുവിളികൾ തടസ്സമായതായും സമിതി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം അന്താരാഷ്ട്ര ബലൂൺ സഞ്ചാരികൾ സമർപ്പിച്ച താൽപ്പര്യപത്രങ്ങളും അപേക്ഷകളും തുടർന്നും സാധുവായിരിക്കും. അതിനാൽ അവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. പുതിയ തീയതികൾ തീരുമാനിച്ചുകഴിഞ്ഞാൽ അപേക്ഷകരുമായി നേരിട്ട് ബന്ധപ്പെടുമെന്ന് അറിയിച്ച സമിതി, ഖത്തറിൽ ഫെസ്റ്റിവൽ വീണ്ടും സംഘടിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും ആവർത്തിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like