ദോഹ: ഖത്തറില്‍ അനധികൃതമായി ഉപ്പ് വേര്‍തിരിച്ചെടുത്തവര്‍ക്കെതിരെ നടപടി. സബ്ഖത്ത് അല്‍-സാഗ്യിന്‍ പ്രദേശത്താണ് നിയമവിരുദ്ധമായി ഉപ്പ് വേര്‍തിരിച്ചെടുക്കുന്നത് കണ്ടെത്തിയത്. ഇത് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളുടെ നിയമവിരുദ്ധ ചൂഷണമാണെന്നും വന്യജീവി സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി.
പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. നിയമലംഘകര്‍ക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിച്ചതായും മന്ത്രാലയം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
