ബെംഗളൂരു: തിരുവനന്തപുരം-ബെംഗളൂരു യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മ പ്രിയങ്കാ മുഖര്‍ജി പൊലീസില്‍ പരാതി നല്‍കി. അതേസമയം പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന യാത്രക്കാരിയാണ് പരാതിക്കാരി. ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് തന്റെ കുട്ടിയെ വാഷ്റൂമില്‍ പോകാന്‍ സഹായിച്ചെന്നും തിരിച്ചുവന്നപ്പോള്‍ കുട്ടി ധരിച്ചിരുന്ന സ്വര്‍ണ മാല കാണാനില്ലായിരുന്നുവെന്നും പ്രിയങ്ക നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇന്‍ഡിഗോ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ അദിതി അശ്വിനി ശര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രണ്ടര പവന്റെ മാലയാണ് കാണാതായത്.
6E 661 എന്ന ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു പ്രിയങ്കയും രണ്ട് മക്കളും.യാത്രക്കാരി ഉന്നയിച്ച കാര്യങ്ങള്‍ ഞങ്ങള്‍ വളരെ ഗൗരവമായി കാണുന്നു, അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും’- ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
