ദുബായ്: ദിര്‍ഹത്തിന് പുതിയ ചിഹ്നം അവതരിപ്പിച്ച് യുഎഇ. ഇംഗ്ലിഷ് അക്ഷരം ‘ഡി’ (D)യില്‍ രൂപപ്പെടുത്തിയതാണ് പുതിയ ചിഹ്നം. ‘ഡി’യുടെ മധ്യത്തിലായി രണ്ട് വരകളുമുണ്ട്.
യുഎഇ പതാകയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ‘ഡി’യുടെ മധ്യത്തിലെ വരകള്‍. ഇനി രാജ്യാന്തര തലത്തില്‍ ഈ ചിഹ്നം ദിര്‍ഹത്തെ പ്രതിനിധീകരിക്കും. ഡിജിറ്റല്‍ ദിര്‍ഹം ചിഹ്നത്തില്‍ ‘ഡി’ക്ക് ചുറ്റും വലിയ വൃത്തം കൂടിയുണ്ട്. യുഎഇ പതാകയുടെ നിറമാണ് ഡിജിറ്റല്‍ ചിഹ്നത്തിന്.
1973 മേയിലാണ് യുഎഇയില്‍ ദിര്‍ഹം ഔദ്യോഗിക കറന്‍സിയായത്. ലോക സാമ്പത്തിക രംഗത്ത് യുഎഇയെ അടയാളപ്പെടുത്തുന്ന പേരായി പിന്നീട് ദിര്‍ഹം മാറി.യുഎഇ സെന്‍ട്രല്‍ ബാങ്ക് രാജ്യാന്തര നാണയ വിനിമയ കമ്മിറ്റി എഫ്എക്‌സ് ഗ്ലോബല്‍ കോഡിന്റെ ഭാഗമായതോടെയാണ് ദിര്‍ഹത്തിന് സ്വന്തം ചിഹ്നം ആവശ്യമായി വന്നത്. അറബ് മേഖലയില്‍ നിന്ന് എഫ്എക്‌സ് ഗ്ലോബല്‍ കോഡിന്റെ ഭാഗമാകുന്ന ആദ്യ രാജ്യമാണ് യുഎഇ. ഈ വര്‍ഷം അവസാനത്തോടെ ദിര്‍ഹം ചിഹ്നം ഔദ്യോഗികമായി നിലവില്‍ വരും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
