പാലക്കാട്: ചികിത്സയ്ക്കിടെ ഡ്രില്ലര്‍ തട്ടി യുവതിയുടെ നാക്കില്‍ ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡെന്റല്‍ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു. ആലത്തൂര്‍ ഡെന്റല്‍ കെയര്‍ ക്ലിനിക്കിനെതിരെയാണ് നടപടി. ആലത്തൂര്‍ പോലീസാണ് കേസെടുത്തത്. മാര്‍ച്ച് 24നാണ് സംഭവം.
പല്ലില്‍ കമ്പിയിട്ടതിന്റെ ഭാഗമായി ഗം എടുക്കാന്‍ ആശുപത്രിയില്‍ എത്തിയ 21കാരിയായ യുവതിക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഡ്രില്ലര്‍ നാക്കില്‍ തട്ടി നാവിന്റെ അടിഭാഗത്ത് മുറിവേല്‍ക്കുകയായിരുന്നു. പരുക്ക് സാരമുള്ളതാണ്. പിന്നാലെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
