അബുദാബി: അബുദാബിയിലെ യാസ് ഐലന്‍ഡില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
യാസ് വാട്ടര്‍ വേള്‍ഡിനോട് ചേര്‍ന്നുള്ള നിര്‍മാണ കേന്ദ്രത്തിലായിരുന്നു തീപിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വൈകുന്നേരം വൈകീട്ട് 4.20ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
