അജ്മാന്‍:ഈ വര്‍ഷത്തെ ഈദുല്‍ ഫിത്ര്‍ നമസ്‌കാരത്തിനായി അജ്മാനില്‍ ആദ്യമായി മലയാളികള്‍ക്ക് ഈദ് ഗാഹ് ഒരുങ്ങുന്നു. അജ്മാന്‍ ഔഖാഫിന്റെ സഹകരണത്തോടെ അല്‍ ജര്‍ഫിലെ ഹാബിറ്റാറ്റ് സ്‌കൂളിലാണ് മലയാളം ഖുതുബയോടെ ഈദ് ഗാഹ് സജ്ജമാക്കിയിട്ടുള്ളത്. അജ്മാന്‍ ഔഖാഫിലെ ഇമാം ജുനൈദ് ഇബ്രാഹിമാണ് പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുക.
രാവിലെ 6.35-നായിരിക്കും പെരുന്നാള്‍ നമസ്‌കാരമെന്നും വുദു (വുളൂഅ്) എടുത്ത് മുസല്ലയുമായി എത്തിച്ചേരണമെന്നും സംഘാടകര്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നമസ്‌കാരത്തിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ് സൗകര്യമുള്ള സ്‌കൂള്‍ പരിസരത്തേക്ക് ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ എമിറേറ്റുകളില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: +971 55 584 8739 (അക്ബര്‍ അലി), +971 58 869 3836 (മുനീബ്).
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
