ഡല്‍ഹി: ബലൂച് വിമത സംഘം പാകിസ്ഥാനില്‍ ക്വറ്റയില്‍ നിന്ന് പെഷവാറിലേക്കുള്ള ട്രെയിന്‍ ഹൈജാക്ക് ചെയ്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണം പൂര്‍ണമായി തള്ളി ഇന്ത്യ. ഇന്ത്യ ‘ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നു’ എന്നും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു ആരോപണം.
പാകിസ്ഥാന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഔദ്യോഗിക വക്താവ് ശ്രീ രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം വിരല്‍ ചൂണ്ടി മറ്റുള്ളവരിലേക്ക് മാറ്റുന്നതിനുപകരം പാകിസ്ഥാന്‍ ഉള്ളിലേക്ക് നോക്കണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മാര്‍ച്ച് 11 ചൊവ്വാഴ്ചയാണ് പാകിസ്ഥാന്‍ പ്രവിശ്യയായ ബലൂചിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു വിമത ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബലൂചിസ്ഥാനിലെ ക്വറ്റയ്ക്ക് സമീപം ജാഫര്‍ എക്‌സ്പ്രസ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ശേഷം ഹൈജാക്ക് ചെയ്തത്. ട്രെയിനില്‍ 400 ലധികം യാത്രക്കാരുണ്ടായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
