കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ചെറിയ പെരുന്നാള്‍ (ഈദ് അല്‍ ഫിത്തര്‍ ) അവധി പ്രഖ്യാപിച്ചു. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും അവധിയുടെ ദൈര്‍ഘ്യം എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഈദിന്റെ ആദ്യ ദിവസം മാര്‍ച്ച് 30 ഞായറാഴ്ചയാണെങ്കില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലെയും സംസ്ഥാന സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് ഈദ് അല്‍ ഫിത്തറിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധി ലഭിക്കും. ്‌വധിക്ക് ശേഷം ഏപ്രില്‍ 2 ബുധനാഴ്ച മുതല്‍ ഔദ്യോഗിക ജോലികള്‍ പുനരാരംഭിക്കും.
എന്നാല്‍ മാര്‍ച്ച് 31 തിങ്കളാഴ്ചയാണ് ഈദിന്റെ ആദ്യ ദിവസം എങ്കില്‍, മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ അഞ്ച് ദിവസം അവധി ലഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധിയാണ്. തുടര്‍ന്ന് ഏപ്രില്‍ 6 ഞായറാഴ്ച ഔദ്യോഗിക ജോലികള്‍ പുനരാരംഭിക്കും.
പൊതുതാല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത്, പ്രത്യേക ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അവരുടെ ഈദ് അവധി നിര്‍ണ്ണയിക്കുമെന്നും കുവൈത്ത് മന്ത്രിമാരുടെ കൗണ്‍സില്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
