കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം. മനാഖീഷ് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെ (കെ.ഐ.എസ്.ആര്‍) കീഴിലുള്ള കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്കാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന്, മാര്‍ച്ച് 15ന്, രാവിലെ 10:21-നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ എട്ട് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
