പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിന്‍ -ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരണം സംഭവിച്ചത്.
ഫെബ്രുവരി 21 നായിരുന്നു സംഭവം. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി ഉപയോഗിച്ച് അബദ്ധത്തില്‍ പല്ലുതേച്ചതോടെയാണ് മൂന്ന് വയസുകാരിയുടെ ഉള്ളില്‍ വിഷം ചെന്നത്. ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
