ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി; ലഗേജ് വേണ്ട

makkah 2

മക്ക: ഉംറ തീര്‍ത്ഥാടകര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായി കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്നതിന്റേയും ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഗ്രാന്‍ഡ് മോസ്‌ക്കിലേക്കോ സമീപത്തേയ്‌ക്കോ ആയുധങ്ങളും മൂര്‍ച്ചയുള്ള ഉപകരണങ്ങളും കൊണ്ടുവരുന്നത് നിരോധിച്ചു. പണപ്പിരിവും പാടില്ല.

ഹറം പള്ളിയുടെ മുറ്റത്തേക്കോ സമീപ റോഡുകളിലേക്കോ സൈക്കിളിലും മോട്ടര്‍ സൈക്കിളിലും പ്രവേശിക്കരുത്. ഭിക്ഷാടനം, പുകവലി എന്നിവയും നിരോധിച്ചു. ലഗേജുമായി ഹറം പള്ളിയില്‍ വരികയോ മസ്ജിദിന് അകത്തോ ജനലിലോ തൂക്കിയിടുകയോ മുറ്റങ്ങളില്‍ ഉപേക്ഷിക്കുകയോ ചെയ്യരുത്. ലഗേജുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ബസുകള്‍, ഹറമൈന്‍ അതിവേഗ ട്രെയിന്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്‌സികള്‍, ഷട്ടില്‍ ബസുകള്‍ എന്നിവ വഴി ഗ്രാന്‍ഡ് മോസ്‌ക്കില്‍ എത്തുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/BEtoiocklOc8D5XDkdaHoR
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading