ഡേറ്റ എന്‍ട്രി ജോലിക്ക് വാഗ്ദാനം വലിയ ശമ്പളം; ബാങ്കോക്കില്‍ എത്തിച്ച ശേഷം തായിലാന്‍ഡില്‍ എത്തിച്ച് മ്യാന്‍മാറിലേക്ക് കടത്തി; രക്ഷപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍

human trafficking

ഡല്‍ഹി: മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ മനുഷ്യക്കടത്തിന് ഇരയായി കുടുങ്ങിയ ഏട്ട് മലയാളികള്‍ അടക്കം 283 പേരെ തിരിച്ചെത്തിച്ചു. സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ കെണിയിലാക്കിയവരെ മ്യാന്‍മറിലെയും തായ്‌ലാന്‍ഡിലെയും എംബസികളുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തി തിരികെ എത്തിച്ചത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു സ്ത്രീ ഉള്‍പ്പെടെ ഏട്ട് മലയാളികളെയാണ് തിരികെ എത്തിച്ചത്.

ടെലഗ്രാം, ഫേസ്ബുക്ക്, ഉള്‍പ്പെടെ സാമൂഹമാധ്യമങ്ങളില്‍ എത്തുന്ന ജോലി സംബന്ധമായ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പ്. മെച്ചപ്പെട്ട് വേതനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് ജോലിക്കായി അപേക്ഷ നല്‍കുന്നത്. പിന്നീട് ഇങ്ങനെ ബങ്കോക്കിലേക്ക് ജോലി വാഗ്ദാനം നല്‍കി എത്തിക്കുന്നവരെ ഇത്തരം സംഘങ്ങള്‍ പിന്നീട് മ്യാന്‍മാര്‍ അതിര്‍ത്തിക്കടത്തും. തായ്‌ലന്‍ഡിലെ മേ സോട്ടില്‍ നിന്നാണ് മ്യാന്റിലേക്ക് കടത്തുന്നത്.

തായ്ലന്‍ഡ്, കംബോഡിയ, ലാവോസ്, മ്യാന്‍മാര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ തട്ടിപ്പില്‍പ്പെട്ട 7000-ത്തോളം പേരെ വിവിധ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇവരില്‍ 543 ഇന്ത്യക്കാരില്‍ നിന്നാണ് ആദ്യസംഘത്തെ തിരികെ എത്തിച്ചത്. തിരികെ എത്തിയ മലയാളികളെ നാട്ടിലേക്ക് അയ്ക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തതായി നോര്‍ക്ക അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/BEtoiocklOc8D5XDkdaHoR
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading