സന്ദര്‍ശക വീസയില്‍ ജോര്‍ദാനിലെത്തി, ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

qs

തിരുവനന്തപുരം: ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ മലയാളി ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. സന്ദര്‍ശക വീസയില്‍ ജോര്‍ദാനിലെത്തിയ ശേഷം ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ച മേനംകുളം സ്വദേശി എഡിസണ്‍ തിരികെ നാട്ടിലെത്തി. ഇദ്ദേഹത്തിന് കാലിന് പരുക്കുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികള്‍ ഇസ്രയേലില്‍ ജയിലില്‍ ആണെന്നാണ് വിവരം.

സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാന്‍ ജോര്‍ദാന്‍ സൈന്യം ശ്രമിക്കവേ ഇവര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിക്കുകയും തുടര്‍ന്ന് സൈന്യം വെടിവെയ്ക്കുകയുമായിരുന്നു. കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോര്‍ദാന്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയില്‍നിന്നുള്ള ഇമെയില്‍ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് പരിക്കേറ്റ എഡിസണ്‍ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്.

സമീപ വാസികളായ ഗബ്രിയേല്‍ പെരേരയും എഡിസണും ഒന്നിച്ചാണ് ജോര്‍ദാനിലെത്തിയത്. ഇവരെ ഇസ്രയേലിലേക്ക് കടത്താന്‍ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പൊലീസും ഇന്റലിജന്‍സും അന്വേഷണമാരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading