ദോഹ: ഖത്തറില്‍ ആദ്യ ഏഷ്യന്‍ നട്സ് ആന്‍ഡ് ഡ്രൈഡ് ഫ്രൂട്ട്സ് എക്സിബിഷന്‍ ആരംഭിച്ചു. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള 40 കമ്പനികള്‍ സൂഖ് വാഖിഫില്‍ ആരംഭിച്ച ആദ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാത്രി 7.30 മുതല്‍ അര്‍ദ്ധരാത്രി 12 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
മാര്‍ച്ച് 10 വരെ ദിവസവും പ്രദര്‍ശനം തുടരും. തുര്‍ക്കി, ഇറാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പ്രദര്‍ശനത്തിലുണ്ട്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള നട്‌സ് (പരിപ്പ്), ഡ്രൈ ഫ്രൂട്‌സ് (ഉണക്കിയ പഴങ്ങള്‍) എന്നിവ പ്രദര്‍ശനത്തില്‍ ലഭ്യമാകും. റമദാനോടനുബന്ധിച്ചാണ് ഈ മാസം പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
