മനാമ: ബഹ്‌റൈനില്‍ എല്ലാ മതക്കാരെയും അതാത് ആചാരപ്രകാരം തന്നെ അടക്കം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസികള്‍ക്കും ഹൈന്ദവര്‍ക്കും വെവ്വേറെ സെമിത്തേരികളുമുണ്ട്. ഹിന്ദുക്കളെ മൃതദേഹം ആചാരമനുസരിച്ച് ബലി കര്‍മങ്ങള്‍ നടത്തി സംസ്‌കരിക്കാവുന്നതാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേതു പോലെ മരണാനന്തര സേവനങ്ങള്‍ക്ക് സഹായമേകാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഉള്‍പ്പെടെയുള്ള പ്രവാസി മലയാളി സംഘടനകളും രാജ്യത്തുണ്ട്. പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍/ബഹ്‌റൈനില്‍ തന്നെ അടക്കം ചെയ്യാനും നിരവധി രേഖകള്‍ ആവശ്യമാണ്.
മരണ സര്‍ട്ടിഫിക്കറ്റിനാവശ്യമായ രേഖകള്‍
ബഹ്‌റൈന്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും ആവശ്യമാണ്.
- ബഹ്‌റൈന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി).
മരണപ്പെട്ട പ്രവാസിയുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട്. - സിപിആറിന്റെ (ബഹ്‌റൈന്‍ പ്രവാസികളുടെ ഐഡന്റിറ്റി കാര്‍ഡ്) പകര്‍പ്പ്.
- കമ്പനിയില്‍ നിന്നുള്ള സാമ്പത്തിക കുടിശിക (സെറ്റില്‍മെന്റ് തുക) തീര്‍പ്പാക്കിയത് സംബന്ധിച്ച് സ്‌പോണ്‍സറുടെ കത്ത്. (കണക്ക് വിശദമാക്കുന്നതിന്റെ പകര്‍പ്പും വേണം), മരിച്ച വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ പേരില്‍ നല്‍കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് പകര്‍പ്പ്.
- കമ്പനിയില്‍ നിന്ന് ഒളിച്ചോടിപ്പോയവരുടെ പട്ടികയിലാണ് മരണമടഞ്ഞ പ്രവാസിയുടെ പേര് ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ എന്നാണ് ഒളിച്ചോടി പോയതെന്ന് സ്‌പോണ്‍സര്‍ രേഖാമൂലം എഴുതി നല്‍കണം. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ പകര്‍പ്പും വേണം.
- തൊഴിലിടത്തില്‍ അല്ലെങ്കില്‍ റോഡ് അപകടത്തിലാണ് പ്രവാസി മരണമടയുന്നതെങ്കില്‍ കമ്പനി അല്ലെങ്കില്‍ സ്‌പോണ്‍സര്‍ അക്കാര്യം രേഖാമൂലം എഴുതി നല്‍കണം.
- ജിഒഎസ്‌ഐ ക്ലെയിം ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കുകയും സ്റ്റേറ്റസ് എത്രയും വേഗം എംബസിയെ അറിയിക്കുകയും വേണം.
മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടു പോകാന്‍/ബഹ്‌റൈനില്‍ തന്നെ അടക്കം ചെയ്യാന്‍ മരണസര്‍ട്ടിഫിക്കറ്റിന് പുറമെ മറ്റ് രേഖകളും ആവശ്യമാണ്.
- മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന്റെ അനുമതി കത്ത് നിര്‍ബന്ധമാണ്.
- നാട്ടിലെ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ കത്ത് വേണം നല്‍കാന്‍. കത്തില്‍ തീയതി, സീല്‍ എന്നിവയ്ക്ക് പുറമെ അറ്റസ്റ്റ് ചെയ്യുന്ന ഓഫിസറുടെ പേര്, ഒപ്പ് എന്നിവയും ഉറപ്പാക്കണം.
- സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം അറ്റസ്റ്റ് ചെയ്തതെങ്കില്‍ നോട്ടറി പബ്ലിക് അറ്റസ്റ്റേഷനും അനുവദിക്കും.
- അനുമതി കത്തില്‍ തൊഴിലുടമയുടെ പക്കല്‍ നിന്ന് സാമ്പത്തിക കുടിശികയോ മറ്റ് ക്ലെയിമുകളോ ലഭിക്കാനുണ്ടെങ്കില്‍ അതു സംബന്ധിച്ച് വ്യക്തമാക്കണം.
- മരണപ്പെട്ട വ്യക്തിയുടെ കുടുംബം ബഹ്‌റൈനില്‍ തന്നെയാണെങ്കില്‍ അവരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ടും പകര്‍പ്പും എംബസിയ്ക്ക് നല്‍കണം. പാസ്‌പോര്‍ട്ടിലേതു പോലെ തന്നെയായിരിക്കണം എംബസിയില്‍ നല്‍കുന്ന ഒപ്പും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
