ദോഹ: ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷനും (QIPA) റെയാദ മെഡിക്കല്‍ സെന്ററും സംയുക്തമായി ഫെബ്രുവരി 21, വെള്ളിയാഴ്ച റെയാദ മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേകം ഒരുക്കിയ മെഡിക്കല്‍ ക്യാമ്പില്‍ പ്രായഭേതമന്യേ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. ‘ബ്രെസ്റ്റ് ക്യാന്‍സര്‍, PCOD എന്നിവയെക്കുറിച്ച് അറിയേണ്ടതെല്ലാം’ എന്ന വിഷയത്തില്‍ ഡോ. വിജയലക്ഷ്മി ക്ലാസ് നയിച്ചു.
വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ ക്ലാസില്‍ സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയുമുണ്ടായി. ബ്രെസ്റ്റ് ക്യാന്‍സര്‍, പൊളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് (PCOD) എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍ പങ്കുവെച്ചു. നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രാഥമിക ലക്ഷണങ്ങള്‍, പരിശോധനാ രീതികള്‍, മുന്‍കരുതല്‍ നടപടികള്‍ എന്നിവയെക്കുറിച്ച് വിശാദാംശങ്ങള്‍ വ്യക്തമാക്കുകയും സ്ത്രീകള്‍ക്ക് അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മറച്ചുവയ്ക്കാതെ പരിഹരിക്കാനും പ്രോത്സാഹനവും നല്‍കി.
ബ്ലഡ് ടെസ്റ്റ്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന് QIPA കോര്‍ കമ്മിറ്റി അംഗം രശ്മി രവീന്ദ്രന്‍ രജിസ്‌ട്രേഷന് നേതൃത്വം നല്‍കി. കോര്‍ കമ്മിറ്റി അംഗം ആദില റബീഹ് സ്വാഗതവും ജോയിന്‍ സെക്രട്ടറി ജയറാണി സന്തോഷ് നന്ദിയും അറിയിച്ചു. QIPA എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് കുമാര്‍, മനോജ് മംഗലശേരി, റെയാദ മാര്‍ക്കറ്റിംഗ് ഹെഡ് ഷഫീഖ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
