ദുബായ്: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും നഴ്‌സറികളിലും ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അറബിക് ഭാഷാ പഠനം നിര്‍ബന്ധമാക്കി. ചെറിയ ക്ലാസുകളിലെ കുട്ടികളില്‍ അറബിക് ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നയം. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് (കെഎച്ച്ഡിഎ) പുതിയ നയം അവതരിപ്പിച്ചത്.
ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കും. ആദ്യ ഘട്ടത്തില്‍ നാല് മുതല്‍ ആറ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള അറബി ഭാഷാ പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ആറുവയസ്സു വരെയുള്ള മുഴുവന്‍ കുട്ടികളെയും പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് കെഎച്ച്ഡിഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എമിറാത്തി സംസ്‌കാരം, ഭാഷ, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനബോധം വളര്‍ത്താന്‍ സഹായിക്കുന്നതിന് സ്‌കൂളുകളിലും സമൂഹത്തിലും അറബിക് ഉപയോഗം ശക്തിപ്പെടുത്താനാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
