മനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു. ആറു മാസത്തേക്കുള്ള തൊഴില്‍ അനുമതി നല്‍കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിലവില്‍ രാജ്യത്ത് താമസിക്കുന്നവരും വാണിജ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുമായ പ്രവാസികള്‍ക്കാണ് അനുമതി ലഭിക്കുന്നത്. നിലവില്‍ ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെയുള്ള തൊഴില്‍ പെര്‍മിറ്റാണ് ബഹ്‌റൈനില്‍ അനുവദിച്ചിരുന്നത്.
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെയും വിപണിയുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിന്റെയും ഭാഗമായാണ് നടപടി. ഇത് നിലവില്‍ ബഹ്‌റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ക്കാണെന്നും പുതുതായി വിദേശത്തുനിന്ന് റിക്രൂട്ട്‌മെന്റ് നടത്തില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നിലവിലുള്ള തൊഴിലാളി സമൂഹത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വാണിജ്യ മേഖലയിലേക്ക് പുതുതായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കാനാണ് പ്രധാനമായും ഇതുവഴി ലക്ഷ്യമിടുന്നത്. വാണിജ്യ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച്, പ്രാരംഭ ഘട്ടത്തില്‍ സാമ്പത്തിക ക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഈ നടപടി സഹായിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
