ദോഹ: ഖത്തര്‍ ബോട്ട് ഷോ 2025 നവംബര്‍ 5 മുതല്‍ 8 വരെ ഓള്‍ഡ് ദോഹ തുറമുഖത്ത് നടക്കും. മറൈന്‍ ബ്രാന്‍ഡുകളുടെ വിപുലമായ ലൈനപ്പ്, മെച്ചപ്പെടുത്തിയ വിനോദം, അത്യാധുനിക പുതുമകള്‍ എന്നിവയുമായി 2025-ലെ, ഈ വര്‍ഷത്തെ ബോട്ട് ഷോ കൂടുതല്‍ ആകര്‍ഷകവും അവിസ്മരണീയവുമായ അനുഭവങ്ങള്‍ സൃഷ്ടിക്കുമെന്ന് ഓള്‍ഡ് ദോഹ തുറമുഖത്തിന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുഹമ്മദ് അബ്ദുല്ല അല്‍ മുല്ല പറഞ്ഞു. 450-ലധികം ബര്‍ത്തുകളും ഖത്തറിലെ ഏറ്റവും വലിയ സൂപ്പര്‍യാച്ച് ഡോക്കും അത്യാധുനിക മറൈന്‍ സൗകര്യങ്ങളുമുള്ള ഖത്തറിലെ പ്രീമിയര്‍ മറീനയില്‍ പങ്കെടുക്കുന്നവര്‍ക്ക് സമാനതകളില്ലാത്ത അനുഭവം പ്രതീക്ഷിക്കാം.
സമുദ്ര വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ച ഖത്തര്‍ ബോട്ട് ഷോ 2024-ല്‍ 90-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 23,500-ലധികം സന്ദര്‍ശകര്‍ പങ്കെടുത്തു. 495 ബ്രാന്‍ഡുകളും ഉണ്ടായിരുന്നു. ഓള്‍ഡ് ദോഹ തുറമുഖത്ത് 2,50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം 11 രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരെ ഒരുമിച്ച് കൊണ്ടുവന്നു. മൊത്തം 74 ബോട്ടുകള്‍ പ്രദര്‍ശിപ്പിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
