തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ നോക്കണമെന്നും ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകര്‍ ഉണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എട്ടാം ക്ലാസുകളില്‍ ആരേയും അരിച്ചു പെറുക്കി തോല്‍പ്പിക്കില്ല. മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് പിന്തുണ നല്‍കുമെന്നും സ്‌കൂളുകളില്‍ അക്കാദമിക മികവും ഗുണനിലവാരവും ഇനിയും ഉയര്‍ത്താനുള്ള സമഗ്ര ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശില്‍പ്പശാലയില്‍ മന്ത്രി വ്യക്തമാക്കി.
അതേസമയം എല്ലാ വിദ്യാര്‍ത്ഥികളെയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ല. അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂവെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. പത്താം ക്ലാസ്സില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കൊടുക്കുന്നുവെന്നും പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടാത്തപ്പോള്‍ വിദ്യാര്‍ഥികള്‍ പരാതിയുമായി വരുന്നുവെന്നും ശില്‍പശാലയില്‍ സംസാരിക്കവെ സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
