അടൂര്‍: പുലര്‍ച്ചെ മൂന്ന് മുതല്‍ പൂവന്‍കോഴി കൂവുന്നത് കാരണം സൈ്വര്യ ജീവിതത്തിന് തടസമുണ്ടാകുന്നുവെന്ന് കാണിച്ച് യുവാവിന്റെ പരാതി. പത്തനംതിട്ട അടൂരിലാണ് സംഭവം. പരാതിക്ക് പിന്നാലെ കോഴിക്കൂട് മാറ്റാന്‍ ആര്‍ഡിഒ ഉത്തരവിട്ടു. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീടിന് മുകള്‍നിലയില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്.
ഇരുകൂട്ടരേയും കേട്ടശേഷം സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തിയതിന് പിന്നാലെയാണ് നടപടി. കോഴികളുടെ കൂവല്‍ രോഗാവസ്ഥയില്‍ കഴിയുന്ന പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസമുണ്ടാക്കുന്നതായി ബോധ്യപ്പെടുകയും വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് വീടിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റണമെന്നും 14 ദിവസത്തിനുള്ളില്‍ നിര്‍ദേശം പാലിക്കണമെന്നും ആര്‍ഡിഒ നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
