ചെന്നൈ: തമിഴ്‌നാട്ടിലെ വികടന്‍ വാരികയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന കാര്‍ട്ടൂണിന് പിന്നാലെയാണ് മാഗസിനെതിരെ പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പോള്‍ കനകരാജാണ് വാരികയ്‌ക്കെതിരെ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
അതേസമയം കാര്‍ട്ടൂണിന്റെ പേരില്‍ തമിഴ് വാരിക ‘വികടനെ’ വിലക്കിയ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സൈറ്റ് ബ്ലോക്ക് ചെയപ്പെട്ടതിന്റെ കാരണം അറിയണമെന്നും മാണിക്കം ടാഗോര്‍ എംപി പറഞ്ഞു. കേന്ദ്ര നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ കൈവിലങ്ങിട്ട് നാടുകടത്തിയ സംഭവം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കൈവിലങ്ങ്’ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ വികടന്‍ വാരിക പ്രസിദ്ധീകരിച്ചത്. ട്രംപിന്റെ അടുത്ത് കൈവിലങ്ങുകള്‍ ധരിച്ച് മോദി മിണ്ടാതെ ഇരിക്കുന്ന കാര്‍ട്ടൂണ്‍ വലിയ തോതില്‍ ശ്രദ്ധനേടിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
