ഖത്തര്‍ അമീര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ശുഭപ്രതീക്ഷയെന്ന് എസ് ജയശങ്കര്‍

amir jaishankar

ദോഹ: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയേയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഡല്‍ഹിയിലെ വസതിയില്‍ സ്വീകരിച്ചു.

കൂടിക്കാഴ്ചയില്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്ക് പുറമേ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളും ഇരുവരും അവലോകനം ചെയ്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ഖത്തര്‍ അമീറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എത്തിയിരുന്നു.

നിരവധി മേഖലകളില്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അമീറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം വിലമതിക്കും. പ്രധാനമന്ത്രിയും അമീറുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ആത്മവിശ്വാസമുണ്ടെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കൂട്ടുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading