കുവൈത്തില്‍ വിവാഹ പ്രായം 18 ആക്കി ഉയര്‍ത്തി

marriage

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവാഹപ്രായം പതിനെട്ട് വയസ്സാക്കി ഉയര്‍ത്തി. കുടുംബസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ണായക നിയമനിര്‍മ്മാണം. നീതിന്യായ മന്ത്രാലയത്തിന്റേതാണ് നടപടി. രാജ്യത്തെ യുവതി-യുവാക്കള്‍ക്ക് വിവാഹിതരാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സായി നിശ്ചയിച്ചു. നേരത്തെ പുരുഷന്‍മാര്‍ക്ക് പതിനേഴും സ്ത്രീകള്‍ക്ക് പതിനഞ്ചുമായിരുന്നു പ്രായം നിശ്ചയിച്ചിരുന്നത്.

വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പര്‍ 51/1984 ലെ ആര്‍ട്ടിക്കിള്‍ 26-ന്റെയും ആര്‍ട്ടിക്കിള്‍ 15-ന്റെയും ഭേദഗതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസര്‍ അല്‍-സുമൈത് വ്യക്തമാക്കി. 2024-ല്‍ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതായി സ്ഥിരീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകളും അദ്ദേഹം വെളിപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading