ദോഹ: ഖത്തറില്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ‘മൈല്‍സ് ഓഫ് സ്‌മൈല്‍സ്’ (Miles of Smiles -2025 ) എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ (ക്യുഐപിഎ) കായിക ദിനാഘോഷം നടത്തി. മുന്തസ പാര്‍ക്കില്‍ രാവിലെ 7 മണിക്ക് രജിസ്‌ട്രേഷനോട് കൂടി ആരംഭിച്ച പരിപാടി ഐസിസി ഉപദേശക കമ്മിറ്റി അംഗവും, ക്യുഐപിഎ ഉപദേശക കമ്മിറ്റി അംഗവുമായ ജോപ്പച്ചന്‍ തെക്കേകൂറ്റ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ആര്‍ജെ അരുണ്‍ ആങ്കര്‍ ചെയ്ത പരിപാടിയില്‍ ക്യുഐപിഎ പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പില്‍ സ്വാഗതം ആശംസിച്ചു.
പരിപാടിയില്‍ പ്രീമിയര്‍ കാര്‍ഗോ & ലൊജിസ്റ്റിക് സ്‌പോണ്‍സര്‍ ചെയ്ത ടീഷര്‍ട് വിതരണവും നടന്നു. പ്രീമിയര്‍ കാര്‍ഗോ പ്രതിനിധി ഹാഷിര്‍ ടീഷര്‍ട് ലോഞ്ച് ചെയ്തു. ഉത്ഘാടനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി പ്രതിനിധി സിയാദ് എല്ലാവര്‍ക്കും ചെടികള്‍ സമ്മാനിക്കുകയും മുനിസിപ്പാലിറ്റി ജീവനക്കാരുടെ കൈയില്‍ നിന്ന് ചെടികള്‍ ഏറ്റു വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഖത്തര്‍ ദേശീയ ഗാനവും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. രാവിലെ 8:45 ന് QIPA കമ്മിറ്റി അംഗങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് വാക്കത്തോണ്‍ ആരംഭിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബദീഹ അപ്‌ഹോള്‍സ്റ്ററി കൊടുക്കാനിരിക്കുന്ന സമ്മാനം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അമേരിക്കന്‍ ഹോസ്പിറ്റല്‍ ഡോ. ബിജേഷ് നയിച്ച കാര്‍ഡിയോളജി വിഷയം സംബന്ധിച്ച ക്ലാസ്സും നടന്നു. പ്രയോരിറ്റി കാര്‍ഡുകള്‍ കൈമാറുകയും ചെയ്തു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച വിവിധയിനം കലാപരിപാടികളും ശ്രദ്ധേയമായി. തുടര്‍ന്ന് എല്ലാ പരിപാടികളിലും മുന്നിട്ടു നിന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുകയും ട്രിപ്പ് വിംഗ് ഹോളിഡേയ്സ് സ്‌പോണ്‍സര്‍ ചെയ്ത ലഘുഭക്ഷണം നല്‍കുകയും ചെയ്തു. പരിപാടിയുടെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച QIPA Wings (വോളന്റീര്‍സ്) നെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. QIPA സെക്രട്ടറി നിഷാദ് ഹസ്സന്‍ കുട്ടി നന്ദി പ്രകാശിപ്പിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
