ദോഹ: ഖത്തറിലെ പുല്‍മേടുകളില്‍ പിക്‌നിക്കിന് എത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി പരിസ്ഥിതി മന്ത്രാലയം. സന്ദര്‍ശന വേളയില്‍ പുല്‍മേടുകള്‍ സംരക്ഷിക്കണമെന്നും മാലിന്യം ഇടുകയോ നിലത്ത് നേരിട്ട് തീയിടുകയോ ചെയ്യാരുതെന്നും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സന്ദര്‍ശകരോട് ആഹ്വാനം ചെയ്തു. പുല്‍മേടുകള്‍ക്ക് ചുറ്റുമുള്ള വേലികള്‍ നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമ നടപടിക്ക് വിധേയമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പൗരന്മാരെയും താമസക്കാരെയും പുല്‍മേടുകളില്‍ കയറുന്നതില്‍ നിന്ന് തടയാനല്ല, പുല്‍മേടുകള്‍ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനമാണ് മുന്നറിയിപ്പെന്നും അധികൃതര്‍ വിശദീകരിച്ചു. ഹരിത പ്രദേശങ്ങള്‍ കൈയേറ്റം ചെയ്യപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കണമെന്നും വാഹനങ്ങളുടെ പ്രവേശനം തടയുന്നതിനും പാരിസ്ഥിതികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കുന്നതിനും ഭാവിതലമുറയ്ക്ക് സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് പുല്‍മേടുകള്‍ വേലികെട്ടുന്ന പദ്ധതിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 16066 എന്ന നമ്പറില്‍ ഏകീകൃത കോള്‍ സെന്റര്‍ വഴി റിപ്പോര്‍ട്ട് ചെയ്യണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ അംഗീകൃത നടപടിക്രമങ്ങളുമായി സഹകരിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
