മനാമ : ബഹ്‌റൈനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ട് നില കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഹറഖ് ഗവര്‍ണറേറ്റിലെ അറാദിലാണ് സംഭവം. സീഫ് മാളിന് സമീപത്തുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂര്‍ണമായും തകര്‍ന്നു, പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രണ്ടു പേരെ കണ്ടെത്തിയതെന്ന് പൊതു സുരക്ഷ വിഭാഗം ഡെപ്യൂട്ടി ചീഫ് മേജര്‍ ജനറല്‍ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. കൂടുതല്‍ നിയമനടപടികള്‍ക്കായി കെട്ടിട ഉടമയെ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമമായ എക്‌സില്‍ അറിയിച്ചു. കെട്ടിടത്തില്‍ ഒരു സലൂണും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകള്‍ നിലയില്‍ താമസക്കാരുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
