ദോഹ: ഖത്തറില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന സ്‌ട്രോബെറി, അത്തിപ്പഴം, ജുജുബീസ് എന്നിവയുടെ പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ‘കനാര്‍’ എന്ന് പേരില്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഇന്ന്, 2025 ഫെബ്രുവരി 13 മുതല്‍ 19 വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 8 വരെയും ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശനം സംഘടിപ്പിക്കും.
ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാര്‍ഷിക കാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രാദേശിക കര്‍ഷകര്‍ക്ക് നേരിട്ട് പിന്തുണ നല്‍കുന്നതിനും ദേശീയ കാര്‍ഷിക ഉല്‍പ്പാദനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
