ദോഹ: ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ കൂട്ടായ്മയായ കൊട്ടാരക്കര എക്‌സ്പാട്രിയേറ്റ്‌സ് ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് ഖത്തര്‍-കെഫാഖ്, വിപുലമായ പരിപാടികളോടെ ഖത്തര്‍ ദേശീയ കായികദിനം ആഘോഷിച്ചു. അല്‍ റയ്യാന്‍ ഫാമിലി പാര്‍ക്കില്‍ സംഘടിപ്പിച്ച കെഫാഖ് സ്‌പോര്‍ട്‌സ് മീറ്റ് 2025 ല്‍ അന്തര്‍-ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഖത്തര്‍ പ്രതിനിധി അഹമ്മദ് മെഹമൂദ് ഹുസൈന്‍ ദാവി വിശിഷ്ടാതിഥിയായി. മലേഷ്യ, ഉസ്ബക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നടന്ന പവര്‍ ലിഫ്റ്റിംഗ് മത്സരങ്ങളില്‍ അദ്ദേഹം ഖത്തറിനെ പ്രതിനിധികരിച്ച് ചാമ്പ്യന്‍ പട്ടങ്ങള്‍ നേടിയുണ്ട്.
സ്‌പോര്‍ട്സ് മീറ്റില്‍, അംഗങ്ങള്‍ക്കായി വാര്‍മിംഗ് അപ്പ് സെഷന്‍സ്, കൂട്ടയോട്ടം, വ്യായാമത്തിന്റെ പ്രാധാന്യം വിവരിക്കുന്ന പരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. കെഫാഖ് സ്‌പോര്‍ട്‌സ് കണ്‍വീനേഴ്‌സായ ദീപു സത്യരാജനും ശരത്തും പരിപാടികള്‍ ഏകോപിപ്പിച്ചു. കെഫാഖ് പ്രസിഡന്റ് ബിജു.കെ.ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിജു.പി.ജോണ്‍, ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, ട്രസ്റ്റി അനില്‍കുമാര്‍, വനിതാ ഫോറം കണ്‍വീനര്‍ ആന്‍സി രാജീവ്, കെഫാഖ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, സ്‌പോര്‍ട്‌സ് മീറ്റ് സബ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
