യുഎഇയില്‍ ഇനി വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ മലയാളത്തിലും കേള്‍ക്കാം;പുതിയ സേവനം മിന്‍ബാര്‍ ആപ്പില്‍

InShot 20250210 143828532

ഷാര്‍ജ: യുഎഇയില്‍ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ മനസ്സിലാക്കാനും ഇഷ്ട ഭാഷയില്‍ കേള്‍ക്കാനും കഴിയും. അറബി അറിയാത്ത പ്രവാസികള്‍ക്ക് ഇസ്ലാം മത കാര്യങ്ങളും പ്രാര്‍ത്ഥനാ സമയങ്ങളും അറിയുന്നതിനായുള്ള മിന്‍ബാര്‍ ആപ്ലിക്കേഷന്‍ വഴി വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ തത്സമയ വിവര്‍ത്തനങ്ങള്‍ അറിയാന്‍ കഴിയുമെന്ന് ഷാര്‍ജ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. മലയാളം ഉള്‍പ്പടെ 40 ഭാഷകളിലായി പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്യും.

ഷാര്‍ജയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ അല്‍-സെയ്ഫിലെ അല്‍-മഗ്ഫിറ പള്ളിയിലാണ് പുതിയ സേവനം ആരംഭിച്ചത്. അവിടുത്തെ വെള്ളിയാഴ്ച പ്രഭാഷണങ്ങളാണ് ആപ്പിലൂടെ വിവര്‍ത്തനം ചെയ്യപ്പെടും. ഇസ്ലാമിക സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെയും മത പ്രഭാഷണങ്ങളും മതോപദേശങ്ങളും അറബി അറിയാത്ത പ്രവാസി സമൂഹത്തിന് എത്തിക്കുന്നതിന്റെയും ഭാഗമായാണ് മിന്‍ബാര്‍ ആപ്പില്‍ പുതിയ സേവനം ഉള്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മിന്‍ബാര്‍ ആപ്പ് ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്ത ശേഷം ഇഷ്ട ഭാഷ തിരഞ്ഞെടുക്കാം. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു എന്നിവയുള്‍പ്പെടെ 40 ഭാഷകള്‍ ആപ്പില്‍ ലഭ്യമാണ്. ഗദ്യ രൂപത്തിലോ ശബ്ദ രൂപത്തിലോ പ്രഭാഷണത്തിന്റെ വിവര്‍ത്തനങ്ങള്‍ ലഭ്യമാകും. കൂടാതെ, ഇവ സൂക്ഷിച്ച് വെക്കാനും എപ്പോള്‍ വേണമെങ്കിലും വീണ്ടും കേള്‍ക്കാനും കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പ്രഭാഷണം തത്സമയം വിവര്‍ത്തനം ചെയ്യപ്പെടുന്നത്. സമൂഹത്തിലെ എല്ലാ വിഭാ?ഗങ്ങള്‍ക്കും ഒരുപോലെ, ഭാഷാ പരിമിതികളില്ലാതെ മത പ്രഭാഷണങ്ങല്‍ ഇതോടെ കേള്‍ക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading