ആശങ്ക വേണ്ട, യുഎസ് തിരിച്ചു വിളിച്ച ലെയ്‌സ് ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ യോഗ്യമെന്ന് യുഎഇ

InShot 20250210 145558787

അബുദാബി: യുഎഇ വിപണികളില്‍ ലഭ്യമായ ലെയ്‌സ് ചിപ്‌സ് ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ യോഗ്യമാണെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. ഉല്‍പ്പന്നം രാജ്യത്തെ അംഗീകൃത ചട്ടങ്ങളും സാങ്കേതിക ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കൂടി ചുമതലയുള്ള പരിസ്ഥിതി,കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. പ്രഖ്യാപിക്കാത്ത പാല്‍ ചേരുവകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചില ലെയ്‌സ് ഉല്‍പ്പന്നങ്ങള്‍ യുഎസ് ഭക്ഷ്യവകുപ്പ് തിരിച്ചു വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ ചര്‍ച്ചയും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.

യുഎഇ വിപണികളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തും മുന്‍പ് തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading