അബുദാബി: ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ എയർ കേരള ഒപ്പുവെച്ചു. ദുബായിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനിയാണ് എയർകേരള വിമാന സർവീസ് ആരംഭിക്കുന്നത്. കേരളത്തിൽ കണ്ണൂർ, കർണാടകയിലെ മൈസൂരു വിമാനത്താവളങ്ങളുമായാണ് എയർ കേരള കരാർ ഒപ്പിട്ടത്.
ഈ വർഷം, 2025 ജൂണോടെ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കമ്പനി. കണ്ണൂരും മൈസൂരുവുമായുള്ള സഹകരണം പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നുവെന്ന് എയർലൈൻ ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. വെള്ളിയാഴ്ച എയർ കേരളയുടെ സംഘം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ-മൈസൂർ നഗരത്തിലെ പാർലമെന്റ് അംഗം യദുവീർ വാദിയാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
2026-ന്റെ അവസാനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഹമ്മദ് സ്ഥിരീകരിച്ചു. കൊച്ചിയെ പ്രധാന താവളമാക്കി സർവീസ് നടത്തുന്ന എയർലൈൻസിന് ഈ ആഴ്ച ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അനുമതി ലഭിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
