ദോഹ: ഖത്തറിലെ രണ്ട് പ്രധാനപ്പെട്ടുകൾ നാളെ മുതൽ താൽക്കാലികമായി അടയ്ക്കും. നാളെ, ജനുവരി 2 മുതൽ ഗരാഫത്ത് അൽ റയ്യാൻ ഇൻ്റർചേഞ്ച് ടണൽ, മെസൈമീർ ഇൻ്റർചേഞ്ച് ടണൽ എന്നീ രണ്ട് തുരങ്കങ്ങൾ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
ഗരാഫത്ത് അൽ റയ്യാൻ ഇൻ്റർചേഞ്ച് ടണൽ ഗരാഫത്ത് അൽ റയ്യനിൽ നിന്ന് ദോഹയിലേക്കുള്ള റോഡ് അടയ്ക്കും. ജനുവരി 2, അർദ്ധരാത്രി മുതൽ പുലർച്ചെ 5 വരെ എട്ട് മണിക്കൂർ നേരത്തേക്ക് റോഡിൽ ഗതാഗതം തടസ്സപ്പെടും. ഗരാഫത്ത് അൽ റയ്യാനിൽ നിന്ന് ദോഹയിലേക്ക് വരുന്നവർ ബദൽ റൂട്ടായി ഗരാഫത്ത് അൽ റയ്യാൻ ഇൻ്റർചേഞ്ച് സിഗ്നലുകൾ ഉപയോഗിക്കാൻ അതോറിറ്റ് നിർദ്ദേശിച്ചു.
മറ്റന്നാൾ, 2025 ജനുവരി 3 വെള്ളിയാഴ്ച, മിസൈയിദ് റോഡിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്കുള്ള ഗതാഗതത്തിനായി മിസൈമീർ ഇൻ്റർചേഞ്ച് ടണൽ അടച്ചിടും. പുലർച്ചെ 2 മുതൽ രാവിലെ 10 വരെ എട്ട് മണിക്കൂർ താൽക്കാലികമായി ടണൽ അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
