ദോഹ: ഖത്തറിൽ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി ഷോല നക്ഷത്രത്തിൻ്റെ ആദ്യ രാത്രിയും ശീതകാല നക്ഷത്രങ്ങളിൽ മൂന്നാമത്തേതും അൽ മ്രബാനിയ സീസണിലെ അവസാനത്തെ നക്ഷത്രവും അടയാളപ്പെടുത്തും. നക്ഷത്രം 13 ദിവസം നീണ്ടുനിൽക്കുമെന്നാണ് പ്രവചനം. ഈ സമയത്ത് കാലാവസ്ഥ ഏറ്റവും തണുപ്പായിരിക്കുമെന്നും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അതേസമയം ഇടയ്ക്കിടെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടൽത്തീരത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ ആയിരിക്കും, ചില സമയങ്ങളിൽ 10 മുതൽ 20KT മുതൽ 25KT വരെ വേഗത്തിൽ കാറ്റ് വീശിയടിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
