ഒരൊറ്റ വീസയില്‍ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; ‘ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വീസ’ഉടന്‍

travel

അബൂദാബി: വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഒരൊറ്റ വീസ വരുന്നു. ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഷെങ്കന്‍ വീസ മാതൃകയില്‍ ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വീസ, ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വീസ മാതൃകയില്‍ ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വിസ ഈ വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിസിസി രാജ്യങ്ങളിലേക്കുള്ള, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ഹളിലേക്കുള്ള (ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍) യാത്ര എളുപ്പമാക്കുകയാണ് ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വീസയുടെ ലക്ഷ്യം. ജിസിസിയിലെ പൗരന്മാരെപ്പോലെ മറ്റുളളവര്‍ക്കും ഓരോ രാജ്യങ്ങളിലെ പ്രത്യേക വീസയെടുക്കാതെ ജിസിസി രാജ്യങ്ങളില്‍ സുഗമമായ യാത്ര ചെയ്യാന്‍ അവസരമൊരുക്കും.

2023 ല്‍ ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ഒമാനിലെ മസ്‌കറ്റില്‍ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനമുണ്ടായത്. പിന്നീട് 2024 ല്‍ യുഎഇയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി ഗ്രാന്‍ഡ് ടൂര്‍സ് വീസ സംരംഭം പ്രഖ്യാപിച്ചു.

ഓരോ രാജ്യം സന്ദര്‍ശിക്കാനും ഓരോ വീസ, നടപടിക്രമങ്ങള്‍ എന്നത് മാറുന്നതിലൂടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ ഈ രാജ്യങ്ങളിലേക്ക് വരാന്‍ താല്‍പ്പെടുമെന്നതാണ് പ്രധാനനേട്ടം. ഇത് ജിസിസി രാജ്യങ്ങളുടെ വിപണന സംരംഭങ്ങളെ സുഗമമാക്കും. 30 ദിവസത്തിലേറെ ജിസിസി രാജ്യങ്ങളില്‍ താമസിക്കാനും വിവിധ സ്ഥലങ്ങള്‍ കാണാനുമുളള സൗകര്യമാണ് വീസ ലക്ഷ്യമിടുന്നത്. ഓരോ രാജ്യവും സന്ദര്‍ശിച്ച് അടുത്ത രാജ്യത്തേക്ക് പോകാം. ഇതിനായി പ്രത്യേകം പ്രത്യേകം നടപടിക്രമങ്ങള്‍ വേണ്ട എന്നുളളതാണ് ഗള്‍ഫ് ഗ്രാന്‍ഡ് ടൂര്‍സ് വീസയുടെ നേട്ടം.

യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏകദേശം 4,000 മുതല്‍ 5,000 ദിര്‍ഹം വരെ ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍. ഏതൊക്കെ രാജ്യങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നത് യാത്രാക്കാര്‍ക്ക് തീരുമാനിക്കാം. അതേസമയം വീസയുടെ നടപടിക്രമങ്ങളെന്താണെന്നോ ആവശ്യമായ രേഖകള്‍ എന്തൊക്കെയാണെന്നതോ സംബന്ധിച്ച് തീരുമാനമായിട്ടില്ല. എങ്കിലും ഓണ്‍ലൈനിലൂടെ വീസയ്ക്ക് അപേക്ഷിക്കുന്ന രീതിയിലായിരിക്കും നടപടിക്രമങ്ങളെന്നാണ് വിലയിരുത്തല്‍. ഒപ്പം അടിസ്ഥാന രേഖകളായി, ആറ് മാസം കാലാവധിയുളള പാസ്‌പോര്‍ട്ട്, സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന രേഖകള്‍, ജിസിസി രാജ്യങ്ങളിലെ താമസ യാത്ര രേഖകള്‍ തുടങ്ങി അടിസ്ഥാന രേഖകളെല്ലാം ആവശ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading