ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയ്ക്ക് പുതിയ സര്‍വീസ് സമയം; ഇനി വെള്ളിയാഴ്ചകളില്‍ രാവിലേയും സര്‍വീസ്

doha metro 2

ദോഹ: ഖത്തറില്‍ മെട്രോ, ലുസൈല്‍ ട്രാം എന്നിവയ്ക്ക് പുതിയ സര്‍വീസ് സമയം പ്രഖ്യാപിച്ചു. ദോഹ മെട്രോ, ലുസൈല്‍ ട്രാം സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് സര്‍വീസ് സമയം പുനഃക്രമീകരിച്ചത്. ഇന്ന്, 2025 ജനുവരി 1 ബുധനാഴ്ച മുതല്‍ പുതിയ സമയക്രമത്തിലായിരിക്കും മെട്രോ, ലുസൈല്‍ സേവനങ്ങള്‍ ലഭിക്കുക. വെള്ളിയാഴ്ചകളില്‍ രാവിലേയും സര്‍വീസുണ്ടാകും.

പുതിയ ടൈംടേബിള്‍ പ്രകാരം, ദോഹ മെട്രോ ശനിയാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മണിമുതല്‍ പുലര്‍ച്ചെ ഒരുമണിവരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 വരെയും മെട്രോ സര്‍വീസുകള്‍ ഉണ്ടായിരിക്കും.

ലുസൈല്‍ ട്രാം ശനിയാഴ്ച മുതല്‍ വ്യാഴം വരെ പുലര്‍ച്ചെ 5 നും പുലര്‍ച്ചെ 1.30 നും ഇടയില്‍ പ്രവര്‍ത്തിക്കും, വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് പുലര്‍ച്ചെ 1.30 വരേയും ലുസൈല്‍ ട്രാം സര്‍വീസ് നടത്തും. മെട്രോലിങ്ക്, മെട്രോ എക്‌സ്പ്രസ് സേവനങ്ങളും പുതുക്കിയ മെട്രോ, ട്രാം പ്രവര്‍ത്തന സമയത്തില്‍ പ്രവര്‍ത്തിക്കും.

ദോഹ മെട്രോ, ലുസൈല്‍ ട്രാം ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് (https://www.qr.com.qa) വഴി മെട്രോയുടെ സര്‍വീസ് ഷെഡ്യൂള്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഖത്തര്‍ റെയിലിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ ചാനലുകള്‍ എന്നിവ വഴിയും ഉപഭോക്താക്കള്‍ക്ക് സേവന അപ്ഡേറ്റുകളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like