അമേരിക്ക: സ്വന്തം വിമാനത്തിന് നേരെ അബദ്ധത്തിൽ വെടിയുതിർത്ത് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽവേധ സംവിധാനമാണ് വിമാനത്തിന് നേരെ വെടിയുതിർത്തത്. ചെങ്കടലിന് മുകളിലായിരുന്നു സംഭവം. വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണ്.
രണ്ട് പൈലറ്റുമാരിൽ ഒരാൾക്ക് നിസാര പരിക്കുകളുണ്ട്. യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസ് സൈന്യം ആ സമയത്ത് വ്യോമാക്രമണം നടത്തിയിരുന്നു. അതേസമയം യുഎസ്എസ് ഹാരി എസ് ട്രൂമാൻ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൻ്റെ ഭാഗമായ ഗൈഡഡ് മിസൈൽ ക്രൂയിസർ യുഎസ്എസ് ഗെറ്റിസ്ബർഗ് തെറ്റായി എഫ്/എ-18-നെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
വിർജീനിയയിലെ ഓഷ്യാനയിലെ നേവൽ എയർ സ്റ്റേഷനിൽ നിന്ന് സ്ട്രൈക്ക് ഫൈറ്റർ സ്ക്വാഡ്രൺ 11-ൻ്റെ റെഡ് റിപ്പേഴ്സിന് നിയോഗിച്ചിട്ടുള്ള രണ്ട് സീറ്റുകളുള്ള F/A-18 സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനമാണ് വെടിവച്ചിട്ടതെന്ന് സൈന്യത്തിൻ്റെ വിവരണത്തിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
