ലൈസന്‍സില്ലാതെ ചികിത്സ നടത്തി; ഖത്തറില്‍ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സെന്ററിലെ രണ്ട് യൂണിറ്റുകള്‍ അടച്ചുപൂട്ടി

ministry of health2

ദോഹ: ഖത്തറില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സ്വകാര്യ ഹെല്‍ത്ത് കെയര്‍ സെന്ററിലെ രണ്ട് യൂണിറ്റുകള്‍ പൊതുജനാരോഗ്യ മന്ത്രാലയം അടപ്പിച്ചു. സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ലേസര്‍, ഹൈഡ്രാഫേഷ്യല്‍ യൂണിറ്റുകളാണ് അടപ്പിച്ചത്. സെന്ററിലെ നഴ്സിംഗ് സ്റ്റാഫിന്റെ അംഗീകൃത പ്രൊഫഷണല്‍ ലൈസന്‍സുകളുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സോഷ്യല്‍മീഡിയയിലൂടെ സ്ഥിരീകരിച്ചു.

ശരിയായ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകളോ ഡോക്ടറുടെ മേല്‍നോട്ടമോ ഇല്ലാതെയാണ് നഴ്സിംഗ് സ്റ്റാഫ് രോഗികളില്‍ ലേസര്‍ ചികിത്സ നടത്തിയിരുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയര്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ പ്രൊഫഷണല്‍ ലൈസന്‍സുകള്‍ കൈവശം വയ്ക്കാത്ത പ്രാക്ടീഷണര്‍മാരാണ് ഹൈഡ്രാ ഫേഷ്യല്‍ ചികിത്സകള്‍, ചര്‍മ്മം വൃത്തിയാക്കല്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവ നല്‍കിയതെന്നും പരിശോധനയില്‍ കണ്ടെത്തി.

മെഡിക്കല്‍ ട്രീറ്റ്മെന്റ് സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള 1982-ലെ നിയമ നമ്പര്‍ (11), അനുബന്ധ ആരോഗ്യ പ്രൊഫഷനുകളുടെ പ്രാക്ടീസ് നിയന്ത്രിക്കുന്നതിനുള്ള 1991 ലെ നിയമ നമ്പര്‍ (8) നിയമ നമ്പര്‍ (14) പ്രകാരമുള്ള ഭേദഗതിയും ആരോഗ്യകേന്ദ്രം ലംഘിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading