ദോഹ മെട്രോയുടെ സമയക്രമത്തില്‍ വാരാന്ത്യത്തില്‍ താല്‍ക്കാലിക മാറ്റം

doha metro 2

ദോഹ: ഈ വാരന്ത്യത്തില്‍ ദോഹ മെട്രോയുടെ സമയക്രമത്തിലും സേവനത്തിലും അധികൃതര്‍ താല്‍ക്കാലിക മാറ്റം പ്രഖ്യാപിച്ചു. ഫോര്‍മുല 1 ഖത്തര്‍ ജിപി മത്സരത്തോടനുബന്ധിച്ചാണ് മാറ്റം. മത്സരം കാണാനെത്തുന്നവര്‍ക്ക് ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയിലൂടെയുള്ള ഗതാഗത സുഗമമാക്കുക ലക്ഷ്യമിട്ടാണ് സമയമാറ്റം.

മത്സരം നടക്കുന്ന ദിവസം ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകളുടെ സമയം നീട്ടും. നാളെ, നവംബര്‍ 28-ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ലെജന്‍ഡ്സ് ഇഎല്‍ ക്ലാസിക്കോ മത്സരത്തിന്റെ ഭാഗമായി ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്.

ദോഹ മെട്രോ&ലുസൈല്‍ ട്രാം-സമയക്രമം വിശദമായി

  • നവംബര്‍ 29 – ഉച്ചയ്ക്ക് 12 മുതല്‍ പുലര്‍ച്ചെ 2 വരെ പ്രവര്‍ത്തിക്കും (12pm – 2.00 am)
  • നവംബര്‍ 30 – രാവിലെ 5:30 മുതല്‍ പുലര്‍ച്ചെ 1 വരെ (5.30 am – 1.00 am)
  • ഡിസംബര്‍ 1 – രാവിലെ 5:30 മുതല്‍ പുലര്‍ച്ചെ 2 വരെ ആയിരിക്കും ( 5.30 am – 2.00 am)

മെട്രോ ലിങ്ക് , മെട്രോ എക്‌സ്പ്രസ് സര്‍വീസിലും നാളെ, നവംബര്‍ 28ന് മാറ്റമുണ്ട്. അല്‍ വാബ്, സ്പോര്‍ട് സിറ്റി ഏരിയകള്‍ സ്പോര്‍ട് സിറ്റി സ്റ്റേഷന് പകരം അല്‍ വാബ് ക്യുഎല്‍എം സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

സ്പോര്‍ട് സിറ്റി സ്റ്റേഷനില്‍ നിന്നുള്ള M311, M317 മെട്രോ ലിങ്ക് ബസുകള്‍ സമീപത്തെ സ്റ്റേഷനുകളിലേക്ക് തിരിച്ചുവിടും.

M311 ബസ് സ്‌പോര്‍ട് സിറ്റി സ്‌റ്റേഷന് പകരം അല്‍ സുഡാന്‍ സ്റ്റേഷനിലെ ഷെല്‍ട്ടര്‍ 1 ല്‍ നിന്നും M317 മെട്രോ ലിങ്ക് ബസ് അല്‍ അസീസിയ സ്റ്റേഷനിലെ ഷെല്‍ട്ടര്‍ 2 ല്‍ നിന്നും നാളെ, സര്‍വീസ് നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading