ശൈത്യകാലം, ഖത്തറില്‍ കൊതുക് പെരുകാന്‍ സാധ്യത; മാര്‍ഗനിര്‍ദേശങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

mosquito

ദോഹ: ഖത്തറില്‍ ശൈത്യകാലം ആരംഭിക്കുന്നതോടെ കൊതുകുകള്‍ പെരുകാന്‍ സാധ്യത. തണുത്ത കാലാവസ്ഥയില്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സയ്ക്കപ്പുറം കൊതുകുകള്‍ പെരുകി രോഗം പടരാനുമുള്ള സാധ്യത കൂടതലാണ്. ഈ പശ്ചാത്തലത്തില്‍ ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

താമസക്കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണ കാമ്പയിനും നടത്തി.

കുടിവെള്ള സ്‌തോതസ്സുകള്‍ നന്നായി അടക്കണം, ബാരലുകളില്‍ നിന്നും, ഒഴിഞ്ഞ പാത്രങ്ങളില്‍ നിന്നും ടയറുകളില്‍ നിന്നും കെട്ടിക്കിടക്കുന്ന വെള്ളം ഇല്ലാത്താക്കണം, പൗരന്മാരും താമസക്കാരും അവരുടെ പക്ഷി, മൃഗ തീറ്റകള്‍ കഴിയുന്നത്ര തവണ വൃത്തിയാക്കി നിറയ്ക്കണം, ജലധാരകളില്‍ നിന്നും നീന്തല്‍ക്കുളങ്ങളില്‍ നിന്നുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യണം, ജലം അടിഞ്ഞുകൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 184-ല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ടാപ്പുകളില്‍ നിന്നോ എയര്‍ കണ്ടീഷണറുകളില്‍ നിന്നോ വാട്ടര്‍ ഫൗണ്ടെയ്‌നുകളില്‍ നിന്നോ ഉള്ള വെള്ളം ചോര്‍ച്ച പരിഹരിക്കണം. മഴ കൂടി എത്തുന്നതോടെ കൊതുകുകള്‍ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗങ്ങളില്‍ നിന്ന് മുക്തിനേടാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് അത്യാവശ്യമാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading