സൗദിയിലേക്ക് മലയാളികൾക്ക് മികച്ച തൊഴിലവസരം; ഡിസംബര്‍ 10 വരെ അപേക്ഷിക്കാം

travel

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്. 2024 ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം. എമർജൻസി, ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്), എൻഐസിയു (നവജാത ശിശു ഇൻ്റൻസീവ് കെയർ യൂണിറ്റ്), പി ഐസിയു (പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ്), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ സർജറി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം http://www.norkaroots.org http://www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2024 ഡിസംബര്‍ 10 നകം അപേക്ഷ നല്‍കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.

സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസിഫിക്കേഷന്‍ നേടിയിരിക്കണം. ഡാറ്റാ ഫ്ലോ പ്രോസസിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മുന്‍ഗണന ലഭിക്കും. ഇതിനായുളള അഭിമുഖങ്ങള്‍ ഡിസംബറില്‍ നടക്കും. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading