ദോഹ:ഖത്തറിലെ പ്രമുഖ റീറ്റെയ്ല്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കുട്ടികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. എസ്ദാന്‍ അല്‍ വുകൈര്‍ ഷോപ്പില്‍ നടന്ന മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
‘സോഷ്യല്‍ മീഡിയയുടെ സ്വാധീനം – The Reels vs Real ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കുട്ടികളുടെ വിലപ്പെട്ട സമയം സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ തളച്ചിടാതെ ക്രിയാത്മകവും കായിക പരവുമായ പരിപാടികളിലൂടെ അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള അവസരങ്ങളാണ് ഇത്തരം മത്സരങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഫലപ്രദമാകുന്ന ഇത്തരം പ്രോഗ്രാമുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
